യുവന്‍റസ്​ വിടാന്‍ മോഹിച്ച്‌​ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; താല്‍പര്യവുമായി യുനൈറ്റഡും സ്​പോര്‍ട്ടിങ്ങും

 ടൂറിന്‍: പുതുസീസണില്‍ യുവന്‍റസ്​ വിട്ട്​ മറ്റേതെങ്കിലും ചേക്കേറാനുള്ള ആഗ്രഹവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വരുന്ന ട്രാന്‍സ്​ഫര്‍ വിന്‍ഡോയില്‍ കൂടുമാറാനുള്ള താല്‍പര്യം ക്ലബിലെ അടുത്ത സുഹൃത്തുക്കളോടാണ്​ പോര്‍ചുഗീസ്​ ഫുട്​ബാളര്‍ വ്യക്​തമാക്കിയതെന്ന്​ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.


റയല്‍ മഡ്രിഡില്‍നിന്ന്​ 2018ലാണ് ​െറാണാള്‍ഡോ യുവന്‍റസിലെത്തിയത്​. 36കാരനായ താരം ജൂണ്‍ 2022 വരെ ഇറ്റാലിയന്‍ ക്ലബുമായി കരാറില്‍ ഒപ്പിട്ടുണ്ടെങ്കിലും ഈ വര്‍ഷം വിട്ടു​പോവാനാണ്​ സാധ്യതയെന്നാണ്​ സൂചന.


പഴയ ടീമുകളായ മാഞ്ചസ്​റ്റര്‍ യുനൈറ്റഡും സ്​പോര്‍ട്ടിങ്​ ലിസ്​ബണും റൊണാള്‍ഡോയെ ടീമില്‍ തിരികെ​െയത്തിക്കാന്‍ ആവേശത്തോടെ രംഗത്തുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.



അതേസമയം, ക്രിസ്റ്റ്യാനോയെ വീണ്ടും ക്ലബിലെത്തിക്കുന്നതില്‍ റയല്‍ മഡ്രിഡിന്​ വലിയ താല്‍പര്യമില്ല. യു​വന്‍റസിനൊപ്പം മൂന്നുവര്‍ഷം ബൂട്ടുകെട്ടിയ റൊണാള്‍ഡോ ക്ലബിനുവേണ്ടി 101 ഗോളുകള്‍ നേടിയതിനുപുറമെ 22 ഗോളുകള്‍ക്ക്​ വഴിയൊരുക്കിയിട്ടുമുണ്ട്​.


أحدث أقدم
Kasaragod Today
Kasaragod Today