ലക്ഷദ്വീപില്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചു; വന്‍കിട കുത്തകകള്‍ക്ക് വഴിയൊരുക്കാനെന്ന് ആക്ഷേപം

 ലക്ഷദ്വീപില്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചു. കവരത്തിയില്‍ ഭൂമിയുടെ പാട്ടതുക സ്ക്വയർ മീറ്ററിന് 30 രൂപയില്‍ നിന്ന് 16 രൂപയിലേക്കും മറ്റു ദ്വീപുകളിലെ പാട്ടത്തുക 25 രൂപയില്‍ നിന്ന് 15 രൂപയായുമാണ് കുറച്ചത്. ദ്വീപിലേക്ക് പദ്ധതികളുമായി വരുന്ന വന്‍കിട കുത്തകകള്‍ക്ക് വഴിയൊരുക്കാനാണിതെന്നാണ് ആക്ഷേപം.


ഈ മാസം പുറത്തിറങ്ങിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശമുള്ളത്. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഭൂമി പാട്ടത്തിനു നല്‍കുന്ന നടപടി ലക്ഷദ്വീപില്‍ വ്യാപകമായുണ്ട്. എന്നാല്‍, പാട്ടത്തുക കുറയ്ക്കുന്നതിലൂടെ ജനങ്ങള്‍ക്ക് കിട്ടുന്ന വരുമാനം കുറയുകയും ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ക്ക് ലാഭമുണ്ടാവുകയുമാണ്.


വന്‍കിട കുത്തകകള്‍ക്ക് ലക്ഷദ്വീപിലെത്തി ചെറിയ വിലയ്ക്ക് ഭൂമി പാട്ടത്തിനെടുക്കാനുള്ള വഴിയൊരുക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് ആരോപണം. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ മറ്റു ജനദ്രോഹ നടപടികളുടെ ഭാഗമായ നടപടിക്കെതിരെ ദ്വീപില്‍ വന്‍തോതില്‍ പ്രതിഷേധമുയരുന്നുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today