സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടർന്ന് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് അധ്യാപകനെ സസ്പെൻഡ്‌ ചെയ്‌ത നടപടി: പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

 പെരിയ ∙ കേരള കേന്ദ്ര സർവകലാശാല ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി രാജ്യത്തെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺ ലൈൻ ക്ലാസ്സിൽ സംഘ പരിവാർ സംഘടനകളെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിച്ചതാണ് അദ്ദേഹത്തിനോടുള്ള വിരോധത്തിന് കാരണം. ഡോ.ഗിൽബർട് സെബാസ്റ്റ്യൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ആർ എസ് എസിനെ നെ വിമർശിച്ചതിന് ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ സസ്പെൻഷൻ നടപടി അപലപാനീയമെന്നും നടപടി പിൻവലിക്കണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യകാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു

ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു.


റാഷിദ് മുഹയുദീൻ, സിറാജുദീൻ മുജാഹിദ്, പ്രസാദ് കുമ്പള, എൻ.എം.വാജിദ്, അസ്‌ലം സൂരംബയൽ, റാസിഖ് മഞ്ചേശ്വർ എന്നിവർ പ്രസംഗിച്ചു. കേന്ദ്രസർവകലാശാലയിലെ അധ്യാപകനെതിരായ നടപടി രാജ്യവിരുദ്ധർക്കുള്ള മറുപടിയാണെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ വിദ്യാർഥികളിലേക്ക് രാജ്യവിരുദ്ധത കുത്തിവെക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പടുത്തി.


Previous Post Next Post
Kasaragod Today
Kasaragod Today