വിജയാഹ്ലാദം പങ്കിട്ട് സി.എച്ച്. കുഞ്ഞമ്പു, ചെമ്മനാട് മുളിയാർ ഒഴികെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫിനെ മറിക്കടക്കാൻ യൂഡിഎഫിന് ആയില്ല

 പൊയിനാച്ചി: വിജയം നേടിയ സന്തോഷം പങ്കിടാൻ എൽ.ഡി.എഫ്. സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു മുതിർന്ന സി.പി.എം. നേതാവും മുൻ ഉദുമ എം.എൽ.എ.യുമായ പി. രാഘവനെ സന്ദർശിച്ചു. തിങ്കളാഴ്ച സി.പി.എം. നേതാവ് എം. അനന്തനോടൊപ്പമാണ് സി.എച്ച്. മുന്നാട്ടെ പി.ആറിന്റെ വീട്ടിലെത്തിയത്. പി. രാഘവനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സി.എച്ച്. ഉദുമയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നത്.


എന്നും എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പി.ആർ. മാസങ്ങളായി ചികിത്സയും വിശ്രമവുമായി കഴിയുന്നതിനാൽ ഇപ്രാവശ്യം രംഗത്തുണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ ചരിത്രവിജയത്തിൽ അതീവ സന്തോഷത്തിലാണ് രാഘവേട്ടനെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉദുമയിൽ മുന്നിട്ടിറങ്ങാൻ സാധിച്ചില്ലല്ലോ എന്ന ചെറിയ വിഷമം അദ്ദേഹം പങ്കുവെച്ചതായും സി.എച്ച്. ഫെയ്സ്ബുക്കിൽ കുറിച്ചു. പി. രാഘവൻ രണ്ടുതവണ എം.എൽ.എ. ആയതോടെയാണ് മൂന്നുപതിറ്റാണ്ടായി ഉദുമ മണ്ഡലം ഇടത് മേൽക്കൈയിൽ തുടരുന്നത്.മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണാൻ കോവിഡ് പശ്ചാത്തലത്തിൽ പറ്റാത്തതിനാൽ ഫോൺ സന്ദേശത്തിലൂടെ നന്ദി അറിയിക്കുകയാണ് അദ്ദേഹം., 

ചെമ്മനാട് മുളിയാർ   ഒഴികെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫിനെ മറിക്കടക്കാൻ  യൂഡിഎഫിന് ആയില്ല

ഉദുമ നിയോജകമണ്ഡലത്തിലെ വോട്ടിംഗ് നില 

ചെമ്മനാട് 

udf     14585

Ldf     11029

Udf lead    3556

മുളിയാർ 

Udf    6681

Ldf    5959

Udf lead     722

ദേലംപാടി 

udf   5228

Ldf   6473

Ldf lead    1245

ഉദുമ 

Udf     9021

Ldf     10253

Ldf lead 1232

പള്ളിക്കര 

udf 9508

Ldf    13048

Ldf lead 3540

ബേഡഡുക്ക 

udf     5580

Ldf    12384

Ldf lead     6804

പുല്ലൂർ പെരിയ 

Udf     7898

Ldf     9207

Ldf lead      1309

കുറ്റിക്കോൽ 

Udf     6017

Ldf     8271

Ldf lead     2254



أحدث أقدم
Kasaragod Today
Kasaragod Today