ക്ളിനികെയർ മെഡിക്കല്‍ സെന്റര്‍ മൂന്ന് ആണ്ടുകൾക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ചപ്പോൾ
ചട്ടഞ്ചാലിലും പരിസരപ്രദേശങ്ങളിലും ആതുരസേവനരംഗത്ത് ഉണ്ടായിരുന്ന വലിയ ഒരു വിടവാണ് നികത്തിയത്,പല പ്രതിസന്ധി ഘട്ടങ്ങളേയും അതിജീവിച്ച് ക്ളിനികെയർ ഇപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ പരിസര വാസികൾക് വലിയ ഒരു അനുഗ്രഹമായി മുന്നോട്ട് പോകുന്നു,കോവിഡ് എന്ന മഹാമാരിയെ തുടക്കം മുതൽ തന്നെ നേരിടേണ്ടിവന്ന ഈ പ്രദേശത്ത് 24 മണിക്കൂറും സേവന വുമായി ക്ളിനികെയർ സ്ഥാപകനും ഉടമയുമായ കുണിയ അഹമ്മദ് പല പ്രതിസന്ധി ഘട്ടങ്ങളെയും സാമ്പത്തിക പ്രയാസങ്ങളും തരണം ചെയ്ത് സേവന സന്നദ്ധനായി മുന്നോട്ട് കൊണ്ട് പോകുന്നത് പരിസരവാസികളായ സാധാരണക്കാരായ ജനങ്ങൾക്ക് വളരെ അനുഗ്രഹമാണ്, നാട്ടുകാരായ ജനങ്ങളുടെ പിന്തുണയാണ് ഇത്രയ്ക്ക് ഈ നിലയിൽ പോകാൻ സഹായകമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ചാരിറ്റിയിലും സാമൂഹ്യ സേവന രംഗത്തും സജീവ മായിരുന്ന അഹ്മദ് കുണിയ ലാഭേച്ച നോക്കാതെ മൂന്ന് വർഷങ്ങൾക്ക്മുൻപാണ് ചട്ടഞ്ചാലിൽ ക്ലിനികെയർ തുടങ്ങുന്നത്,
ചട്ടഞ്ചാലിലും ചുറ്റുവട്ടത്തും ക്ലിനികുകളോ ഹോസ്പിറ്റലുകളോ ഇല്ലാത്തതിനാൽ പാതിരാത്രിയിലും മറ്റും വല്ല അസുഖവും വന്നാൽ വലിയ ബുദ്ധിമുട്ടായിരുന്നു ജനങ്ങൾക്ക് ഉണ്ടാ യിരുന്നത്,
ഇന്ന് അടിയന്തിരമായി പ്രാതമിക ചികിത്സ ലഭിക്കേണ്ട രോഗികൾക്ക് കാസർകോടിനെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നുള്ളത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്, 24മണിക്കൂറും കാസർകോട്ടെയും മംഗലാപുരത്തെയും പ്രശസ്ത ഡോക്ടർ മാരുടെ സേവനമുൾപ്പെടെ ക്ലിനികെയറിൽ ലഭ്യമാണ്
