കാസർകോട്ട് വീണ്ടും ഓക്സിജൻ ക്ഷാമം,നാല് വലിയ സിലിണ്ടറുകൾ എത്തിച്ചു, കൂടുതൽ സിലിണ്ടറുകൾ ഉടൻ എത്തിക്കും ഓക്സിജൻ ക്ഷാമത്തിന് ശാശ്വതപരിഹരം ഉടൻ ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

 തളിപ്പറമ്ബ് : കണ്ണൂര്‍ കാസര്‍കോഡ് ജില്ലകള്‍ക്കാവശ്യമായത്രയും ജീവവായു വിതരണം ചെയ്യുന്ന തലത്തിലേക്ക് ശേഷി വര്‍ദ്ധിപ്പിക്കാന്‍ കണ്ണൂര്‍ ധര്‍മ്മശാലയിലെ ബാല്‍കോ എയര്‍ പ്രോഡക്‌ട്‌സിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും നല്‍കുമെന്ന് നിയുക്ത എം.എല്‍.എ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.


കോവിഡ് രണ്ടാം വരവ് രൂക്ഷമായകുകയും ഉത്തരേന്ത്യയില്‍ ഒക്‌സിജന്‍ ക്ഷാമം ഉണ്ടാകുകയും ചെയ്തതോടെയാണ് നമ്മുടെ നാട്ടിലെ ഈ സ്ഥാപനത്തെക്കുറിച്ച്‌ ആളുകള്‍ അറിയുന്നത്. ഒക്‌സിജന്‍ ഇപ്പോള്‍ മരുന്നായി മാറിയിരിക്കുകയാണ്.


മംഗളുരുവില്‍ നിന്ന് കാസര്‍കോട് ജില്ലയിയിലേക്കുളള ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെയുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ വളരെ പെട്ടന്ന് ഒക്‌സിജന്‍ എത്തിച്ച്‌ ബാല്‍ക്കോ തങ്ങളുടെ സമൂഹിക പ്രതിബദ്ധത തെളിയിച്ചതാണ്.വ്യാവസായിക ആവശ്യങ്ങള്‍ക്കുളള സിലിണ്ടറുകള്‍ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കണമെന്നും ബാല്‍ക്കോയില്‍ നിലവിലുളള ഉല്‍പ്പാദനം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന നടപടി ഈ ആഴ്ച്ചതന്നെ പൂര്‍ത്തിയാക്കുമെന്നും ധര്‍മ്മശാലയിലെ ബാല്‍കോ എയര്‍ പ്രോഡക്ടസ് സന്ദര്‍ശിച്ച ശേഷം എം.വി ഗോവിന്ദന്‍ പറഞ്ഞു.


കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് പ്രതിദിനം ശരാശരി 600 സിലിന്‍ഡര്‍ ഓക്‌സിജനാണ് ഇപ്പോള്‍ ആവശ്യമായി വരുന്നത്. ഇതില്‍ 300 സിലിന്‍ഡറുകളാണ് ധര്‍മശാലയിലെ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്നെത്തിച്ച്‌ വിതരണം ചെയ്യുകയാണ്.



ഉല്‍പ്പാദനം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ ബാല്‍ക്കോയില്‍ നിന്നു തന്നെ രണ്ടു ജില്ലകളിലേക്കുമുളള ഒക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനാകും. എയര്‍ സെപ്പറേഷന്‍ സംവിധാനത്തിലുടെ വായുവില്‍നിന്ന് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റാണ് ബാല്‍കോയിലുള്ളത്.


കുറ്റന്‍ ടാങ്കില്‍ ദ്രവിച്ചത ഓക്‌സിജന്‍ ശേഖരിച്ച്‌ സിലിന്‍ഡറുകള്‍ നിറയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍, ബാല്‍ക്കോ സി.ഇ.ഒ ദിലീപ് പി നായര്‍ എന്നിവരും എം.വി ഗോവിന്ദന്‍ മാസ്റ്ററോടൊപ്പമുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today