പ്രസ്സ് ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു

 കാറഡുക്ക:സഹകരണ മേഖലയിലെ ഒരു ജീവനക്കാരിയെകൂടി കോവിഡ് കീഴ്പ്പെടുത്തി.വിദ്യാനഗർ സഹകരണ പ്രസ്സിലെ ജീവനക്കാരി കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് ഇന്ന് പുലർച്ചെ മൂന്നിന് മരണപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പരേതരായ നാരായണൻ മണിയാണി - കമല എന്നിവരുടെ മകളാണ് .രാജേഷ് (അധ്യാപകൻ) ചന്ദ്രാവതി, രമണി എന്നിവർ സഹോദരങ്ങളാണ്


 ഒരാഴ്ചയ്ക്കിടെ ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ട് സഹകരണ ജീവനക്കാരാണ് മരിച്ചത്. പനത്തടി ബാങ്ക് ജീവനക്കാരി അർച്ചന (38) നാല് ദിവസം മുമ്പാണ് മരിച്ചത്.

കോവിഡ് വ്യാപന ഭീതിക്കിടയിലും വീടുകളിലെത്തി സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽക്കമെന്ന ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയാണ്.

ജില്ലയിൽ നിരവധി സഹകരണ ജീവനക്കാരും കുടുംബാംഗങ്ങളും കോവിഡ് പിടിപെട്ട് ചികിത്സയിലാണ്. സർക്കാർ അവഗണിച്ചാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന്കെ.സി.ഇ.എഫ്

കാസർകോട് ജില്ലാ പ്രസിഡൻ്റ് പി കെ വിനോദ്കുമാർ അറിയിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today