കാസര്‍ഗോഡ്: കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്കളയിലെ കരാറുകാരന് മരിച്ചു. ജലഅഥോറിറ്റി കരാറുകാരനായ ചെങ്കള ബികെ പാറയിലെ ബി.അബ്ദുള്ള(51)യാണു മരിച്ചത്. നാലു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. പരേതനായ ചോപ്പലം അബ്ദുള്‍ റഹ്മാന് ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. മാതാവ് 20 ദിവസം മുന്‍പാണ് മരിച്ചത്. ഭാര്യ: താഹിറ. മക്കള്‍: സിനാന്(ബിബിഎം വിദ്യാര്‍ഥി, ലണ്ടന്‍), ഷാനില്‍ മുഹമ്മദ്, ഷാഹുല്‍ (ഇരുവരും വിദ്യാര്‍ഥികള്‍).
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, ഷഫിയ, സഫിയ.
