കാസർകോട് താലൂക്കിൽ ഒമ്പത് വീടുകൾ തകർന്നു,97 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, കോവിഡ് കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്കില്ലെന്ന് ദുരിത ബാധിതർ

 കാസർകോട്‌ജില്ലയിൽ ഞായറാഴ്ച മഴയും കടൽക്ഷോഭവും ശക്തം. നാശനഷ്ടം തുടരുന്നു. കാസർകോട് താലൂക്കിൽ ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. കാസർകോട്‌ ചേരങ്കൈ കടപ്പുറം, കസബ കടപ്പുറേം എന്നിവിടങ്ങളിലെ നാല് വീതം കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. മഞ്ചേശ്വരം താലൂക്കിൽ മൂന്ന് വീടുകൾ തകർന്നു. മുസോടി കടപ്പുറത്തെ 19 വീടുകൾ ഭാഗികമായി തകർന്നു. 97 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഷിറിയ കടപ്പുറത്തെ 23 കുടുംബങ്ങളിൽ 110 പേരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. ഹൊസ്ദുർഗ് താലൂക്കിൽ ഒരു വീട് പൂർണമായും 12 വീടുകൾ  ഭാഗികമായും തകർന്നു. കനത്ത മഴയും കടൽക്ഷോഭവും കാരണം 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ വലിയപറമ്പിൽ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. കിനാനൂർ പെരിങ്കുളത്ത് പി വി സ്മിതയുടെ ഷീറ്റ് മേഞ്ഞ വീട് തകർന്നു. വെസ്‌റ്റ്‌ എളേരി  മാങ്ങോട് പരിയാരത്ത്‌ പത്മാവതിയുടെ വീട്‌ തകർന്നു.കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 139.855 മില്ലി മീറ്റർ മഴ ലഭിച്ചു.കടല്‍ കലിതുള്ളി വരുമ്ബോഴും അധികൃതര്‍ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറാന്‍ തയ്യാറാകാതെ തീരദേശ വാസികള്‍. കൊവിഡ് പിടിപെടുമെന്ന ആശങ്കയിലാണ് ക്യാമ്ബുകളിലേക്കില്ലെന്ന് ഇവര്‍ അധികൃതരോട് തുറന്നടിക്കുന്നത്.


റവന്യു അധികൃതരും ആരോഗ്യവകുപ്പ് അധികാരികളും പൊലീസും എത്ര നിര്‍ബന്ധിച്ചിട്ടും മുസോടി, കോയിപ്പാടി, ഷിറിയ, കളനാട്, ചെമ്ബരിക്ക തുടങ്ങി കടലാക്രണം അതിശക്തമായ പ്രദേശത്തെ ജനങ്ങള്‍ ക്യാമ്ബുകളിലേക്ക് പോകാന്‍ തയ്യാറായില്ല. കാസര്‍കോട് താലൂക്കിലെ കടല്‍ത്തീരത്തുനിന്ന് കുറെ പേരെ ക്യാമ്ബുകളിലേക്ക് മാറ്റാന്‍ തഹസില്‍ദാര്‍ ടി. വിജയന്റെ നേതൃത്വത്തില്‍ ശ്രമിച്ചപ്പോഴും ഇതേ അവസ്ഥയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today