നെഞ്ചുവേദന അനുഭവപ്പെട്ടയാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു

 നെല്ലിക്കട്ട: നെഞ്ച് വേദനയെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി യുവാവ് മരിച്ചു. പൈക്ക, മൂലയിലെ അയ്യപ്പ – ചിരുതെ ദമ്പതികളുടെ മകൻ ജയപ്രകാശ് ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ തന്നെ കാസർക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാസർക്കോട് മെക്കാനിക്കായിരുന്നു ജയപ്രകാശ്. ഭാര്യ: അനിത, മകൻ – കൗശിക്ക്, സഹോദരി – രത്ന


أحدث أقدم
Kasaragod Today
Kasaragod Today