പള്ളിക്കര മാസ്തിഗുഡ്ഡയിലെ മുസ്ലീം ലീഗ് ഓഫീസ് തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്

 .പള്ളിക്കര : മാസ്തിഗുഡ്ഡ മുസ്ലീം ലീഗ് ഓഫീസ് പരസ്യമായി സി.പി.എം, ഐ.എൻ.എൽ പ്രവർത്തകർ നശിപ്പിച്ചതിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ പ്രതിഷേധിച്ചു. ഓഫീസിനകത്തുണ്ടായ മിനുട്സ് ബുക്ക് അടക്കമുള്ള പ്രധാന രേഖകൾ, മുഴുവൻ ഫർണിച്ചർ, മത്സരങ്ങളിൽ നിന്നും ലഭിച്ച ട്രോഫി എന്നിവ പൂർണ്ണമായും അടിച്ചു തകർത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വളരെയധികം സമാധാനമുള്ള ഈ പ്രദേശത്ത് വിജയാഹ്ലാദത്തിന്റെ മറവിൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മുൻ പഞ്ചായത്ത് മെമ്പർ മാധവ ബേക്കൽ എന്നിവരും സന്ദർശനത്തിൽ ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today