കാസര്‍കോട്: വീടുകളില്‍ രോഗബാധിതനായി താമസിക്കുന്ന ഒരാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ വീട്ടിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും രോഗം പിടിപെടുകയും വയോജനങ്ങളും കുട്ടികളും ഉള്‍പ്പടെ രോഗബാധിതരാവുകയും ചെയ്യുന്നത് വര്‍ധിക്കുന്നതിനാല്‍ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയര്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഡൊമിസിലറി കെയര്‍ സെന്ററില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സൗകര്യം ഒരുക്കണം. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കുന്നതിന് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കി. 777 വാര്‍ഡുകളില്‍ 1800 അധ്യാപകരാണ് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നത്. വാര്‍ഡുതലത്തില്‍ ജാഗ്രതാ സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുമായി ചേര്‍ന്ന് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് ഒന്നാം തരംഗത്തില്‍ ജില്ലയില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ച മാഷ് പദ്ധതി അധ്യാപകരാണ് രണ്ടാം തരംഗത്തിലും പ്രാദേശിക തലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലറി കെയര്‍ സെന്റര്‍ ഉടന്‍
mynews
0