കാസർകോട്ട് ആൾത്താമസമില്ലാത്ത വീട്ടിന് സമീപത്ത് നിന്ന് മദ്യശേഖരംപിടികൂടി

 കാസർകോട്: കറന്തക്കാട്ട് ആൾത്താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്റെ പിറകുവശത്ത് അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 35 ബോക്സ് (302.4 ലിറ്റർ) കർണാടകമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചുവച്ചതായി സംശയിക്കുന്ന എട്ടോളംപേർ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. 180 മില്ലി ലിറ്ററിന്റെ 1680 കുപ്പികളാണ് ബോക്സുകളിലുണ്ടായിരുന്നത്. കാസർകോട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.ബി.ബിൽജിത്തിന്റെ നേതൃത്വത്തിൽ കറന്തക്കാട്ടും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.മനോജ് കുമാർ, ടി.വി.സജിത്ത്, ഹസ്രത്ത് അലി, നിധിൻ മോഹൻ എന്നിവരും ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today