മലയാളി സാമൂഹിക പ്രവര്‍ത്തക ഹസീന ടീച്ചർ കോട്ടക്കൽ സൗദി അറേബ്യയില്‍ മരണപ്പെട്ടു

 റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തക മരിച്ചു. റിയാദ് എംജിഎം ജനറൽ സെക്രട്ടറിയും,  റിയാദ് സലഫി മദ്രസ അധ്യാപികയുമായിരുന്ന ഹസീന ടീച്ചർ കോട്ടക്കൽ (48) ആണ് മരിച്ചത്. റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.


23 വർഷമായി റിയാദിലുള്ള ഹസീന, ഈ അടുത്ത് നാട്ടിൽ പോകാനിരിക്കുമ്പോഴാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മത, സാമൂഹിക രംഗത്തെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭര്‍ത്താവ് അബ്‍ദുൽ അസീസ് കോട്ടക്കല്‍. മക്കൾ - അബ്ദുൽ ഹസീബ്, അദീബ്, യാര, അബാൻ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും റിയാദ് ഇന്ത്യൻ  ഇസ്ലാഹി സെന്റർ ഭാരവാഹികളും രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം റിയാദില്‍ ഖബറടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today