കോവിഡാനന്തര ഹോമിയോ ചികിത്സാ ക്ലിനിക്ക് കോളിയടുക്കത്ത് പ്രവർത്തനമാരംഭിച്ചു

 

കോവിഡ് ബാധിതർക്ക് നെഗറ്റീവ് ആയതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി കോളിയടുക്കത്തുള്ള കളനാട് ഗവ. ഹോമിയോ ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കും. 

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് അലി അധ്യക്ഷനായി. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശോക കുമാർ ഐ.ആർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുല്ല, സമീമ അൻസാരി, അഷ്‌റഫ് ചെർക്കള, കലാഭവൻ രാജു, ബദറുൽ മുനീർ, ഹനീഫ, ചെമ്മനാട് പഞ്ചായത്ത് വാർഡ് കൗൺസിലർ ജാനകി, ഓർതോ സ്‌പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ഷീബ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ.കെ സലീന സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today