ബിലാസ്പൂരില്‍ ഹോമിയോ മരുന്ന് കഴിച്ച എട്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ ഗുരുതാരാവസ്ഥയില്‍


 റായ്പൂര്‍: ഹോമിയോ മരുന്ന് കഴിച്ച എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു


മരുന്ന് കഴിച്ച 12 പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഗുരുതരാവസ്ഥയിലായ മറ്റ് അഞ്ച് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.


അല്‍ക്കഹോള്‍ ചേര്‍ന്ന ഹോമിയോ മരുന്ന് കഴിച്ചതാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഓഫീസ് വ്യക്തമാക്കി.


ഡ്രോസറെ 30 എന്ന ഹോമിയോ മരുന്നാണ് കഴിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.



ഇതില്‍ 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Previous Post Next Post
Kasaragod Today
Kasaragod Today