ടെഹ്രാന്‍:പലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇറാന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ അതിക്രമങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇസ്രായേല്‍ അതിക്രമങ്ങളില്‍ നിന്ന് പലസ്തീനെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നും റൂഹാനി അഭിപ്രായപ്പെട്ടു.
അല്‍ അഖ്സ മസ്ജിദിലും ഗാസയിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച ഖത്തറിന്റെ നടപടിയെ ഇറാന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തിനും ജനതയ്ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ഖത്തര്‍ അമീര്‍, പലസ്തീന്‍ വിഷയത്തില്‍ ഇറാന്‍ എടുത്ത ശക്തമായ നിലപാടുകള്‍ അഭിനന്ദാര്‍ഹമാണെന്ന് അറിയിച്ചു.റിയാദ്: യുദ്ധം ശക്തമായതോടെ കടുത്ത ദുരിതത്തിലായ ഫലസ്തീനുമായി സഊദി അറേബ്യ ചര്‍ച്ച നടത്തി. സഊദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണു ഫലസ്തീന്‍ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മാലികിയുമായി ടെലഫോണില്‍ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്‌തത്. ഇസ്‌റാഈല്‍ നടത്തിയ നിയമവിരുദ്ധ നടപടികളെ സഊദി അറേബ്യ അപലപിക്കുന്നുവെന്നും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും ലംഘിക്കുന്ന ഇസ്‌റാഈല്‍ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.
1967 ലെ അതിര്‍ത്തിയില്‍ പലസ്തീന്‍ ജനതയ്ക്ക് ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു
1967 ലെ അതിര്‍ത്തിയില്‍ പലസ്തീന്‍ ജനതയ്ക്ക് ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു
കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി അന്താരാഷ്ട്ര നിയമസാധുതയ്ക്ക് അനുസൃതമായി തീരുമാനങ്ങളും അറബ് സമാധാന പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗാസയ്‌ക്കെതിരായ ഇസ്‌റാഈല്‍ ആക്രമണവും ജറുസലേമിലെയും മറ്റ് പലസ്തീന്‍ പ്രദേശങ്ങളിലെയും ആക്രമണങ്ങള്‍ തടയാനുള്ള ശ്രമങ്ങളെ ഫൈസല്‍ രാജകുമാരനുമായി ചര്‍ച്ച ചെയ്തതായി ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി ട്വീറ്റ് ചെയ്തു പറഞ്ഞു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ കടന്നു കയറ്റം സംബന്ധിച്ച് ഒമാന്‍, ഈജിപ്ഷ്യന്‍ രാജ്യങ്ങളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
