പൊയിനാച്ചി: ചൊവാഴ്ചമുതൽ കോളിയടുക്കം ഗവ. സ്കൂളിൽ രാവിലെ 10 മുതൽ 12 മണിവരെ ഒരുമാസം കോവിഡ് പരിശോധനാസൗകര്യം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്് സുഫൈജ അബൂബക്കർ അറിയിച്ചു. ചെമ്മനാട് പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് സമ്പർക്കപ്പട്ടികയിലുള്ളവർക്ക് മുൺഗണന നൽകി ആൻറിജൻ, ആർ.ടി.പി.സി.ആർ. എന്നീ പരിശോധന ഇവിടെ ഉണ്ടാകും. പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന ഈ സൗകര്യം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. കോവിഡ് പോസിറ്റീവായി ചെമ്മനാട് പഞ്ചായത്തിലെ വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് ഡോർമിസിലറി കെയർ സെന്റർ മണ്ഡലിപ്പാറ ഖുർആൻ സ്റ്റഡിസെന്ററിൽ ചൊവാഴ്ചമുതൽ പ്രവർത്തനം തുടങ്ങും
ചെമ്മനാട് കോളിയടുക്കത്ത് ഇന്നുമുതൽ കോവിഡ് പരിശോധനാസൗകര്യം
mynews
0