ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം
കാസറഗോഡ് : 1956 ൽ കവരത്തി ആസ്ഥാനമായി രൂപം കൊണ്ട സംസ്കാര സാമ്പന്നമായ ലക്ഷദ്വീപിലെ ജനതയുടെ സംസ്കാരത്തെയും സമ്പന്നമായ അവരുടെ ജീവിത ശൈലിയെയും ഇല്ലായ്മ ചെയ്യുവാനുള്ള ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ നീക്കം അപകടകരം ,
2002ൽ ഗുജറാത്തിൽ താണ്ഡവമാടിയ സവർണ്ണ ഭീകരതയ്ക്ക് നേതൃത്വം നൽകിയ പ്രഫുൽ കോടേയ് പട്ടേൽ ബിജെപിയുടേയും ആർഎസ്എസ്സിന്റെയും ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ മര്യാദകൾ കാറ്റിൽപ്പറത്തിക്കൊണ്ട് ലക്ഷദ്വീപിലെ ജനതയെ വെല്ലുവിളിച്ചു നീക്കങ്ങൾ നടത്തുകയാണ്,
കേന്ദ്ര ഭരണകൂടം ഉടനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരെ തിരിച്ചു വിളിക്കുകയും അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും എതിരെ നടക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും കേരള മുസ്ലിം ജമാഹത് യൂത്ത് വൈസ് പ്രസിഡന്റ്
ഹബീബ് ബെണ്ടിച്ചാൽ ആവശ്യപ്പെട്ടു