ബദിയടുക്ക : കാറിലും ബൈക്കിലും കാത്തുകയായിരുന്ന 42 ലീറ്റരോളം കർണാടക നിർമ്മിത വിദേശ മദ്യം പിടി കൂടി. സംഭവത്തിൽ രണ്ട് പേർക്കെതിരെ എക്സൈസ് അധിക്കുതർ കേസ് റിജിസ്റ്റാർ ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും പാർട്ടിയും അഡൂർ വില്ലേജിൽ ബെള്ളച്ചേരി ജംഗ്ഷനിൽ പാണ്ടി റോഡിൻ്റെ കിഴക്ക് അരികിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 34. 560 ലിറ്റർ (192x 180 ml) കർണ്ണാടക മദ്യം പിടികൂടി. അഡൂർ വില്ലേജിൽ പാണ്ടി ദേശത്ത് ഗണേഷ. ബി.പി. എന്നയാൾക്കെതിരെ ഒരു കേസ്സെടുത്തു.കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന പ്രദേശമായതിനാൽ പ്രതിയെ തൽസമയം അറസ്റ്റ് ചെയ്തിട്ടില്ല. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ വിനയ രാജ്, ceo മാരായ മഞ്ചുനാഥ ആൾവ, ഷമീൽ, സന്തോഷ് രാജ്, രമേശൻ എന്നിവരും ഉണ്ടായിരുന്നു.
സർ,
ആദൂർ വില്ലേജിൽ പടിയത്തടുക്ക ജംഗ്ഷനിൽ ഒരു കടയുടെ മുൻവശം ജാൽസൂർ – മുള്ളേരിയ റോഡരികിൽ വെച്ച് സ്കൂട്ടറിൽ 8.640 ലിറ്റർ (48X180 ml) കർണ്ണാടക മദ്യം കടത്തി കൊണ്ടു വന്നതിന് മഞ്ഞംപാറ കോളനിയിൽ താമസം ശിവപ്രസാദ് ( 27) എന്നയാൾക്കെതിരെ ഒരു കേസ്സെടുത്തു. കോവിഡ് രോഗവ്യാപന ഭീതി നിലനിൽക്കുന്ന പ്രദേശമായതിനാൽ പ്രതിയെ തൽസമയം അറസ്റ്റ് ചെയ്തിട്ടില്ല. പാർട്ടിയിൽ CEO മാരായ മഞ്ചുനാഥ ആൾവ,രമേശൻ, ഷമീൽ എന്നിവരും ഉണ്ടായിരുന്നു.
