തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെയാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ബാങ്കുകള്‍ക്ക് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.
സ്വര്‍ണം, തുണി, ചെരുപ്പ്, പുസ്തകങ്ങള്‍ സ്പെയര്‍പാര്‍ട്സുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, കശുവണ്ടി ഫാക്ടറികൾ, കള്ള് ഷാപ്പുകൾ നിയന്ത്രണങ്ങളോടെ തുറക്കാം. ഇളവുകള്‍ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രി വൈകുന്നേരം വാർത്താ സമ്മേളനത്തിൽ അറിയിക്കും