ബെംഗളൂരുവിലെ വ്യാപാരിയും കൊല്ലങ്കോട് സ്വദേശിയുമായ രാജേന്ദ്രനെ (54) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ ആര്‍എസ്‌എസ്-ബിജെപി നേതാക്കള്‍. കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ രമേഷനെ കൂടാതെ ചിറ്റിലഞ്ചേരി കടമ്ബിടി വട്ടോമ്ബാടത്തു സി ബാബു (45), അയിലൂര്‍ തിരുവഴിയാട് തട്ടാമ്ബാറയില്‍ എ മണികണ്ഠന്‍ (53), നെന്മേനി പീച്ചംപാടം കെ കുമാരന്‍ (57) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച 3നു പാടത്താണു രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്.
സഹോദരങ്ങളായ രാജേന്ദ്രനും രമേഷും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബാബു, മണികണ്ഠന്‍, കുമാരന്‍ എന്നിവര്‍ രമേഷിനു വേണ്ടി രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കുത്തിവീഴ്ത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു മുന്‍പും ശേഷവും പ്രതികള്‍ രാജേന്ദ്രന്റെ സഹോദരന്‍ രമേഷുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവശേഷം രമേഷ് സ്ഥലത്തെത്തി സംഘര്‍ഷത്തിനിടെ മൂക്കിനു പരുക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോയതായും പോലിസ് പറഞ്ഞു. വെട്ടേറ്റു കിടന്ന രാജേന്ദ്രനെ നാട്ടുകാര്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജേന്ദ്രനെ വെട്ടിനുറുക്കാന്‍ മുന്നില്‍ നിന്ന ഒന്നാം പ്രതി സി ബാബു ആര്‍എസ്‌എസ് ജില്ലാ സഹ കാര്യവാഹകാണ്. കൂടാതെ സേവാഭാരതി കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് കൊല്ലങ്കോട് സംഘ ജില്ലാ കോഡിനേറ്ററുമാണ്. 20 വര്‍ഷം മുമ്ബ് മുതലമടയില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ ശംസുദ്ധീനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഈ കൊലപാതകത്തിലും കൂട്ടുപ്രതികളായി അറസ്റ്റ്‌ചെയ്യപ്പെട്ടിട്ടുള്ളത്.