കാസര്‍ഗോഡ്: മംഗളൂരുവില്‍നിന്നും കാസര്‍ഗോട്ടെ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞ നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തയച്ചു.
ജില്ലയിലെ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്റെ സ്റ്റോക്ക് കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി കോളുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ജില്ലയിലെ ആശുപത്രികളിലേയ്ക്കുള്ള ഓക്സിജന്‍ വിതരണം എത്രയോ കാലങ്ങളായി മംഗളൂരു വഴിയാണ് നടക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അത്യാവശ്യമുള്ളഘട്ടത്തില് അത് ഏകപക്ഷീയമായി തടയുന്നത് ജില്ലയിലെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാന്‍ പോലും വഴിവയ്ക്കുന്നതാണ്. ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങള്‍ക്കും ജില്ലയിലെ ജനങ്ങള്‍ ഇപ്പോഴും മംഗളൂരുവിനെയാണ് ആശ്രയിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
