കുമ്ബള: മൊഗ്രാല്‍ പുത്തൂരില്‍ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയയാളെ നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മുകുന്ദന്‍ (60) എന്നാണ് ഇയാള്‍ നാട്ടുകാരോട് പേരു പറഞ്ഞിട്ടുള്ളത്.
വ്യാഴാഴ്ച മൊഗ്രാല്‍പുത്തൂര്‍ കടവത്താണ് റോഡരികില്‍ ഇയാളെ കണ്ടെത്തിയത്. പലപ്പോഴും ഇവിടെ കാണാറുള്ള ഇയാള്‍ക്ക് ബന്ധുക്കളാരും ഉള്ളതായി അറിവില്ല. വ്യാഴാഴ്ച ക്ഷീണിതനായി കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ സുന്ദരന്‍, രഞ്ജീവ് രാഘവന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, മഹ്മൂദ് എന്നിവര്‍ ചേര്‍ന്ന് ലയണ്‍സ് ക്ലബിെന്‍റ ആംബുലന്‍സ് സേവനം ലഭ്യമാക്കി.
വീഗാന്‍സ് ക്ലബ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെെവച്ചാണ് ആന്‍റിജന്‍ പരിശോധനയില്‍ കോവിസ് സ്ഥിരീകരിച്ചത്. ഓക്സിജെന്‍റ അളവും കുറഞ്ഞുവരുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
