കാസർകോട്ടെ ഓക്സിജന്‍ ക്ഷാമം നേരിടാന്‍ ആരംഭിച്ച സിലിണ്ടര്‍ ചലഞ്ച് ലക്ഷ്യം കണ്ടു. ലഭിച്ചത് 422 സിലിണ്ടറുകൾ,കൂടാതെ മൂന്നര ലക്ഷം രൂപയും

 കാസര്‍കോട്​: ജില്ലയുടെ മെഡിക്കല്‍ ഒാക്​സിജന്‍ ക്ഷാമം നേരിടാന്‍ ആരംഭിച്ച 'സിലിണ്ടര്‍ ചലഞ്ച്'​ ലക്ഷ്യം കണ്ടു. ജില്ലക്കകത്തും പുറത്തുനിന്നുമായി 422 ഒാക്​സിജന്‍ സിലിണ്ടറുകളാണ്​ ലഭിച്ചത്​. ഇതിനു പുറമെ 3,88,000 രൂപയും ലഭിച്ചു.


ഇതോടെ, ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 370 സിലിണ്ടറുകള്‍ക്കു പുറമെ കൂടുതല്‍ സിലിണ്ടറുകളില്‍ കൂടി ഒാക്​സിജന്‍ സ്​റ്റോക്ക്​ ചെയ്യാനുള്ള സൗകര്യമായി. ജില്ലപഞ്ചായത്തും ജില്ല കലക്​ടറുടെയും ആഭിമുഖ്യത്തിലാണ്​ ഒാക്​സിജന്‍ സിലിണ്ടര്‍ ചലഞ്ച്​ തുടങ്ങിയത്​. കലക്​ടറുടെയും ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റി​െന്‍റയും മൊബൈല്‍ ഫോണ്‍ നമ്ബര്‍ സഹിതം ഇരുവരുടെയും ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ പൊതുജന സഹായം തേടി പോസ്​റ്റിട്ടത്​.



വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേര്‍ന്ന്​ 287 സിലിണ്ടറുകളാണ് നല്‍കിയത്. മറ്റ് ജില്ലകളില്‍ നിന്ന്​ സര്‍ക്കാര്‍ സഹായമായി​ 135 സിലിണ്ടറുകളും എത്തിച്ചു. ഇവ ഓക്‌സിജന്‍ നിറച്ച്‌ ഉപയോഗിച്ചു തുടങ്ങി.


20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 3,88,000 രൂപയാണ്​ ചലഞ്ച്​ വഴി ലഭിച്ചത്​. വിദേശത്ത്​ കഴിയുന്ന കാസര്‍കോട്​ ജില്ലയിലുള്ളവരും ചലഞ്ചില്‍ പങ്കാളികളായി. മംഗളൂരുവിലെ വിവിധ പ്ലാന്‍റുകളില്‍നിന്നായിരുന്നു ജില്ലക്ക്​ വേണ്ട മെഡിക്കല്‍ ഒാക്​സിജന്‍ ഇറക്കുമതി ചെയ്​തിരുന്നത്​. ഇതര സംസ്​ഥാനക്കാര്‍ക്ക്​ ഒാക്​സിജന്‍ നല്‍കുന്നത്​ കര്‍ണാടക വിലക്കിയതോടെ ജില്ല പ്രതിസന്ധിയിലായി. ആശുപത്രികളില്‍നിന്ന്​ ഗുരുതരാവസ്​ഥയിലുള്ള രോഗികളെ കൈ​യൊഴിയുന്ന സ്​ഥിതി വരെയുണ്ടായി.


കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍നിന്ന്​ ജില്ലക്ക്​ ആവശ്യമായ ഒാക്​സിജന്‍ എത്തിച്ചു. കൂടുതല്‍ സിലിണ്ടര്‍ ഇല്ലാത്തത്​ ഒാക്​സിജന്‍ സ്​റ്റോക്ക്​ ചെയ്യുന്നതിന്​ തടസ്സമായി. ഇങ്ങനെയാണ്​ ജില്ല ഭരണകൂടം ഒാക്​സിജന്‍ ചലഞ്ച്​ ആരംഭിച്ചത്​. സിലിണ്ടര്‍ ചലഞ്ചിലേക്കായി ജില്ലയിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സി​െന്‍റ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ല സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ്​​ ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം കൈമാറി.


أحدث أقدم
Kasaragod Today
Kasaragod Today