ഇത് വെറുമൊരുചിത്രമല്ല, പിക്കാസോയുടെ പെയിന്‍റിങ്​​ ലേലത്തിൽ പോയത്​ 755കോടിക്ക്, വെറും 19 മിനിറ്റ്​ നേരത്തിനുള്ളിലാണ് ചിത്രം വിറ്റുപോയത്

 ന്യൂയോര്‍ക്ക്​: വിഖ്യാത ചിത്രകാരന്‍ പാ​​േബ്ലാ പിക്കാസോയുടെ 'വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ (മാരി^തെരേസ)' എന്ന പെയിന്‍റിംഗ്​ വ്യാഴാഴ്​ച ന്യൂയോര്‍ക്കിലെ ക്രിസ്​റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത്​ വന്‍തുകക്ക്​. 103.4 മില്യന്‍ ഡോളറിനാണ്​ (ഏകദേശം 755 കോടി രൂപ)​ പെയിന്‍റിംഗ്​ വിറ്റത്​.


19 മിനിറ്റ്​ നേരം മാ​ത്രമാണ്​ ലേലം നീണ്ടുനിന്നത്​. പെയിന്‍റിംഗ് 55 മില്യണ്‍ ഡോളറിന് വില്‍ക്കാനുകുമെന്നാണ്​ ക്രിസ്റ്റി പ്രതീക്ഷിച്ചത്​. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത്​ ഏവരെയും അമ്ബരപ്പിച്ചിട്ടുണ്ട്​. 1932ല്‍ പൂര്‍ത്തിയായ ഇൗ പെയിന്‍റിംഗി​െന്‍റ മഹത്വവും മികച്ച വില ലഭിക്കാന്‍​ കാരണമായി.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ




വ്യാഴാഴ്ച നടന്ന ലേലത്തില്‍ 481 ദശലക്ഷം ഡോളറി​െന്‍റ വസ്​തുക്കളാണ്​ വിറ്റുപോയത്​. കോവിഡിന്​ ശേഷം സ്​ഥിതിഗതികളും കലാവിപണിയും സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുകയാണെന്ന സ​ന്ദേശമാണ്​ ഇത്​ നല്‍കുന്നുതെന്ന്​ ക്രിസ്റ്റിയുടെ അമേരിക്കന്‍ അധ്യക്ഷന്‍ ബോണി ബ്രെനന്‍ പറഞ്ഞു.


ത​െന്‍റ യുവ യജമാനത്തി മാരി തെരേസ് വാള്‍ട്ടറിനെയാണ്​ പി​ക്കാസോ ചിത്രീകരിച്ചിരിക്കുന്നത്​. എട്ട് വര്‍ഷം മുമ്ബ് ലണ്ടനില്‍നിന്ന്​ നടന്ന വില്‍പ്പനയില്‍ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഇൗ പെയിന്‍റിംഗ്​​ ക്രിസ്​റ്റി സ്വന്തമാക്കിയത്​. അതാണിപ്പോള്‍ ഇരട്ടിയിലധികം തുകക്ക്​ വിറ്റുപോയത്​.


സ്പാനിഷ് ചിത്രകാര​െന്‍റ അഞ്ച് പെയിന്‍റിംഗുകളാണ്​ നിലവില്‍ 100 മില്യണ്‍ ഡോളര്‍ മറികടന്നത്​. 'വിമന്‍ ഓഫ് അല്‍ജിയേഴ്സ്' 2015ല്‍ 179.4 ദശലക്ഷം ഡോളറിനാണ്​ ലേലത്തില്‍ പോയത്​.


Previous Post Next Post
Kasaragod Today
Kasaragod Today