അത്യാവശ്യ യാത്ര: പോലീസ് പാസ് ഇനി പോല്‍ ആപ് വഴിയും

 തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ യാത്രകള്‍ക്കായുള്ള ഇ പാസിന് ഇനിമുതല്‍ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ് മുഖേനയും അപേക്ഷിക്കാം.ആപ് സ്‌റ്റോറില്‍ നിന്നോ പ്ലേ സ്‌റ്റോറില്‍ നിന്നോ പോല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഹോം സ്‌ക്രീനില്‍ പോല്‍-പാസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്യൂആര്‍ കോഡോട് കൂടിയ പാസ് ലഭിക്കും.പാസിന്റെ അനുമതി, നിരസിക്കല്‍ എന്നിവയെപ്പറ്റി എസ്‌എംഎസിലൂടെയും സ്‌ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലുടെയും അറിയാന്‍ കഴിയും.അതേസമയം, അവശ്യ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.


أحدث أقدم
Kasaragod Today
Kasaragod Today