രോഗം മൂര്‍ച്ഛിച്ച നാലുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി; കര്‍ഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസെടുത്തു ഉത്തർപ്രദേശിലാണ് സംഭവം

 ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടിയ പിതാവിനെതിരെ കര്‍ഫ്യൂ ലംഘിച്ചത് കേസെടുത്തു. 4 മാസം പ്രായമായ തന്‍്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ പുറത്തിറങ്ങിയ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫിറോസാബാദില്‍ താമസിക്കുന്ന രാജു കുശ്വാഹ എന്നയാള്‍ 4 മാസം പ്രായമുള്ള മോട്ടോര്‍ബൈക്കില്‍ രാമകനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചു. രാജു കുശ്വാഹയുടെ ഭാര്യ രാധയും ഒപ്പമുണ്ടായിരുന്നു.


യാത്രക്കിടെ ഇന്‍സ്പെക്ടര്‍ വീരേന്ദ്ര സിംഗ് ധമ വണ്ടി കൈകാണിച്ച്‌ നിര്‍ത്തുകയും കൊവിഡ് കര്‍ഫ്യൂ ലംഘിച്ചതിന് 1000 രൂപയുടെ ചെലാന്‍ നല്‍കുകയും ചെയ്തു.



മകന് സുഖമില്ലെന്നും അതുകൊണ്ട് ആശുപത്രിയിലേക്ക് പോവുകയാണെന്നും രാജു പറഞ്ഞെങ്കിലും ഇന്‍സ്പെക്ടര്‍ അത് ചെവിക്കൊണ്ടില്ല. സംഭവത്തെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും വേണ്ട നടപടി എടുക്കുമെന്നും പൊലീസ് സൂപ്രണ്ട് മുകേഷ് കുമാര്‍ മിശ്ര അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today