കോവിഡ്‌, കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ പ്രത്യേക പരിശോധന

 കാസര്‍കോട്‌: കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ ആരംഭിച്ച പരിശോധന കര്‍ശനമാക്കി. നേരത്തെ റെയില്‍വെ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയ്‌ക്ക്‌ പുറമെ, ട്രെയിനില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാരുടെയും വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്‌. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ എത്തുന്ന യാത്രക്കാരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്‌. എവിടെ നിന്നു വരുന്നു, എവിടെ പോകുന്നു, വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ്‌ രേഖപ്പെടുത്തുന്നത്‌.


أحدث أقدم
Kasaragod Today
Kasaragod Today