കൂറ്റന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന്‌ വാണിനഗര്‍- കിന്നിംഗാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

 പെര്‍ള: കൂറ്റന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന്‌ വാണിനഗര്‍- കിന്നിംഗാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ ഉച്ചക്കു ചെന്നമൂല ഫോറസ്റ്റ്‌ ഷെഡ്ഡിന്‌ സമീപം അടിഭാഗം ദ്രവിച്ചതിനെ തുടര്‍ന്നാണ്‌ മരം നിലം പതിച്ചത്‌. സംഭവ സമയം വാഹനങ്ങളൊന്നും ഇതുവഴി ഓടാതിരുന്നതിനാല്‍ അപകടം ഒഴിവായി. കാസര്‍കോട്ട്‌ നിന്നെത്തിയ ഫയര്‍ഫോഴ്‌സും വനം വകുപ്പധികൃതരും ചേര്‍ന്ന്‌ മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി ചെറുവാഹനങ്ങള്‍ക്ക്‌ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ഭാഗികമായി തടസ്സം നേരിടുകയാണ്‌. ഇതേ തുടര്‍ന്ന്‌ ബദിയഡുക്ക- ഏത്തടുക്ക- കിന്നിംഗാര്‍ റോഡ്‌ നിര്‍മ്മാണം നിലച്ചിട്ടുണ്ട്‌.


أحدث أقدم
Kasaragod Today
Kasaragod Today