ഉത്തർ പ്രദേശിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ ക്ക് നേട്ടം, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക്‌ ഡിവിഷനിലും വിജയിച്ചു, രണ്ട് പഞ്ചായത്തുകളിൽ പ്രസിഡന്റ്‌ സ്ഥാനവും എസ്‌ഡിപിഐ നേടി

 ഷാംലി: ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശാമിലി, അസംഘഡ്, സഹാറന്‍പൂര്‍, ലഖ്‌നോ ജില്ലകളില്‍ എസ്.ഡി.പി.ഐ ക്ക് മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും രണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.



പടിഞ്ഞാറന്‍ യുപിയിലെ ഷാംലി ജില്ലയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍,  മത്സരിച്ച 13 സീറ്റിൽ  എസ്ഡിപിഐ രണ്ട്  സീറ്റുകള്‍ നേടി. 

സെന്‍ട്രല്‍ യുപിയിലെ അസംഗറില്‍ മൂന്ന് സീറ്റുകളില്‍ മല്‍സരിച്ചു അതിൽ ഒരു സീറ്റും നേടി, 

സഹരൻപൂരിൽ ഒരു ബ്ലോക്ക് പഞ്ചായത്ത്  വാർഡിലും വിജയിച്ചു, 

മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ നഷ്ടമായത്  ചെറിയവോട്ടുകൾക്ക്


ഖൈറാന അച്റമാവു പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനവും എസ്‌ഡിപിഐ നേടി


Previous Post Next Post
Kasaragod Today
Kasaragod Today