കാസര്‍ഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ സ്റ്റുഡന്‍റ് പോലീസ് കാഡറ്റുകള്‍ സമാഹരിച്ച 25,000 രൂപ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് കൈമാറി. എസ്പിസി ചുമതലയുള്ള അധ്യാപകന്‍ കെ. അശോകന്‍, എസ്പിസി കാഡറ്റുകളായ ജിതിന്‍ മോഹന്‍, ഗോപിക കൃഷ്ണന്‍ എന്നിവരാണ് ചെക്ക് കൈമാറിയത്. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ കളക്ടറുടെയും ഓക്‌സിജന്‍ ചലഞ്ചിലേക്ക് എസ്പിസി പൂര്‍വ വിദ്യാര്‍ഥികളുടെ സ്റ്റുഡന്‍റ് വളണ്ടിയര്‍ കാഡറ്റ് കാസര്‍കോട് യൂനിറ്റ് സമാഹരിച്ച 22,600 രൂപയും മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് കൈമാറി. സംസ്ഥാന കോര്‍ ടീം അംഗങ്ങളായ അനുശ്രീ, ചൈതന്യ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രനില്‍രാജ് എന്നിവരാണ് തുക കൈമാറിയത്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്ബു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.