3.9 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുകളുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

 മംഗളുരു ∙ ബെംഗളൂരുവിൽ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരി മരുന്നുമായി 2 കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ചെങ്കള റഹ്മത് നഗർ അറഫ മൻസിലിൽ സി.എ.അൽത്താഫ്(27), ചെങ്കള കളപ്പുര ഹൗസിൽ കെ.എസ്.ഷഫീഖ്(31) എന്നിവരാണു കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാട്ടേക്കൽ മഞ്ചനാടിയിൽ പിടിയിലായത്. 3.9 ലക്ഷം രൂപ വില വരുന്ന 65 ഗ്രാം എംഡിഎംഎ (മെത്തലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ) എന്ന ലഹരി മരുന്നാണു പിടിച്ചത്.


കടത്താൻ ഉപയോഗിച്ച കാർ, 4 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ഉപ്പിനങ്ങാടി ഭാഗത്തു നിന്നു കാറിൽ ലഹരി മരുന്നുമായി വരുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കറിന്റെ നിർദേശ പ്രകാരം ട്രാഫിക് എസിപി നടരാജ്, കൊണാജെ സിഐ പ്രകാശ് ദേവാഡിഗ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.  കമ്മനഹള്ളിയിൽ നിന്നാണു ലഹരി മരുന്ന് കൊണ്ടു വരുന്നതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. അന്വേഷണം നടക്കുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today