കാസര്‍കോട്: സര്‍വ്വീസ് പുനഃരാരംഭിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ജില്ലയില്‍ സ്വകാര്യ ബസ്സുടമകള്‍ തള്ളിക്കളഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഒറ്റ- ഇരട്ട നമ്പര്‍ അടിസ്ഥാനത്തില്‍ ഇന്ന് ഒറ്റ അക്ക രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വകാര്യ ബസ്സുകള്‍ ഓടിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇരട്ട നമ്പര്‍ രജിസ്‌ട്രേഷനുള്ള ബസ്സുകള്‍ വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓടണമെന്നും ശനി, ഞായര്‍ ദിവസങ്ങള്‍ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ ആയിരിക്കുമെന്നുമായിരുന്നു നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം ആദ്യം കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കണമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് പ്രതികരിച്ചു.
ഒറ്റ- ഇരട്ട നമ്പര്‍ പ്രയോഗം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിനു മുമ്പു ഡീസല്‍ വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുത്തിരുന്നെങ്കില്‍ നിരാശരായ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കും എത്ര വലിയ ആശ്വാസമായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.