യുവാവിന്റെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി

 യുവാവിന്റെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി. മുഹമ്മദ് കൈഫ് (23) ആണ് മരണപ്പെട്ടത്. മേൽപറമ്പ് നെല്ലിയോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടമുണ്ടായത്. നെല്ലിക്കട്ട സ്വദേശിയാണ് മരിച്ച മുഹമ്മദ് കൈഫ്. ടൈല്‍സ് തൊഴിലാളിയായ  മുഹമ്മദ് കെയിഫ് ഉദുമയിലെ വീട്ടിലെ ടൈല്‍സ് പണി കഴിഞ്ഞ് അമ്മാവന്റെ കൂടെയാണ്  മേൽപറമ്പ് വള്ളിയോട്ട് എത്തിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് സമീപത്തെ കുളത്തിലാണ് അപകടം ഉണ്ടായത്. മറ്റു തൊഴിലാളികള്‍ മുഹമ്മദ് കെയിഫിനെ ഉടന്‍ ദേളി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കട്ടയിലെ ഹനീഫയുടെയും ഫൗസിയുടെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ബാദുഷ, ഫാത്തിമ്മത്ത് വാഫ, സഫ.


أحدث أقدم
Kasaragod Today
Kasaragod Today