കോഴിക്കോട്: കഴിഞ്ഞ 11 വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. 2010 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 340 കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ അവകാശപ്പെടുന്നു.
വനിതാ കമ്മീഷനില്‍ ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്.
ഇതില്‍ 1565 സ്ത്രീപീഡന കേസുകളും 2569 ഗാര്‍ഹിക പീഡന കേസുകളും കമ്മീഷന്‍ തീര്‍പ്പാക്കുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലാണ് 2010 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്(12). സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്(126).
അതേസമയം, ഇത് വനിത കമ്മീഷന് മുന്നില്‍ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
01/01/2010 മുതല്‍ 23/06/2021 വരെ വനിത കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം
ആകെ കേസുകള്‍
സ്ത്രീപീഡനം- 2544
സ്ത്രീധന പീഡനം-447
ഭര്‍ത്തൃപീഡനം-176
ഗാര്‍ഹികപീഡനം-3476
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-1565
സ്ത്രീധനപീഡനം-340
ഭര്‍ത്തൃപീഡനം-137
ഗാര്‍ഹികപീഡനം-2569
കൊല്ലം
ആകെ കേസുകള്‍
സ്ത്രീപീഡനം-838
സ്ത്രീധനപീഡനം-126
ഭര്‍ത്തൃപീഡനം-39
ഗാര്‍ഹികപീഡനം-656
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-490
സ്ത്രീധനപീഡനം-83
ഭര്‍ത്തൃപീഡനം-24
ഗാര്‍ഹികപീഡനം-475
പത്തനംതിട്ട
ആകെ കേസുകള്‍
സ്ത്രീപീഡനം-388
സ്ത്രീധനപീഡനം-33
ഭര്‍ത്തൃപീഡനം-19
ഗാര്‍ഹികപീഡനം-257
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-318
സ്ത്രീധനപീഡനം-29
ഭര്‍ത്തൃപീഡനം-15
ഗാര്‍ഹികപീഡനം-229
ആലപ്പുഴ
ആകെ കേസുകള്‍
സ്ത്രീപീഡനം- 617
സ്ത്രീധനപീഡനം-81
ഭര്‍ത്തൃപീഡനം-33
ഗാര്‍ഹികപീഡനം-447
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-427
സ്ത്രീധനപീഡനം-61
ഭര്‍ത്തൃപീഡനം-23
ഗാര്‍ഹികപീഡനം-372
കോട്ടയം
ആകെ കേസുകള്‍
സ്ത്രീപീഡനം-682
സ്ത്രീധനപീഡനം-60
ഭര്‍ത്തൃപീഡനം-38
ഗാര്‍ഹികപീഡനം-692
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-551
സ്ത്രീധനപീഡനം-53
ഭര്‍ത്തൃപീഡനം-33
ഗാര്‍ഹികപീഡനം-634
ഇടുക്കി
ആകെ കേസുകള്‍
സ്ത്രീപീഡനം-369
സ്ത്രീധനപീഡനം-35
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-249
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-289
സ്ത്രീധനപീഡനം-33
ഭര്‍ത്തൃപീഡനം-12
ഗാര്‍ഹികപീഡനം-221
എറണാകുളം
ആകെ കേസുകള്‍
സ്ത്രീപീഡനം-831
സ്ത്രീധനപീഡനം-84
ഭര്‍ത്തൃപീഡനം-45
ഗാര്‍ഹികപീഡനം-538
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-577
സ്ത്രീധനപീഡനം-75
ഭര്‍ത്തൃപീഡനം-29
ഗാര്‍ഹികപീഡനം-444
തൃശ്ശൂര്‍
ആകെ കേസുകള്‍
സ്ത്രീപീഡനം-420
സ്ത്രീധനപീഡനം-47
ഭര്‍ത്തൃപീഡനം-21
ഗാര്‍ഹികപീഡനം-250
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-301
സ്ത്രീധനപീഡനം-40
ഭര്‍ത്തൃപീഡനം-16
ഗാര്‍ഹികപീഡനം-213
പാലക്കാട്
ആകെ കേസുകള്‍
സ്ത്രീപീഡനം-288
സ്ത്രീധനപീഡനം-55
ഭര്‍ത്തൃപീഡനം-14
ഗാര്‍ഹികപീഡനം-266
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-221
സ്ത്രീധനപീഡനം-51
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-234
മലപ്പുറം
ആകെ കേസുകള്‍
സ്ത്രീപീഡനം-296
സ്ത്രീധനപീഡനം-36
ഭര്‍ത്തൃപീഡനം-19
ഗാര്‍ഹികപീഡനം-272
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-245
സ്ത്രീധനപീഡനം-32
ഭര്‍ത്തൃപീഡനം-16
ഗാര്‍ഹികപീഡനം-239
കോഴിക്കോട്
ആകെ കേസുകള്‍
സ്ത്രീപീഡനം-385
സ്ത്രീധനപീഡനം-44
ഭര്‍ത്തൃപീഡനം-30
ഗാര്‍ഹികപീഡനം-266
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-269
സ്ത്രീധനപീഡനം-34
ഭര്‍ത്തൃപീഡനം-27
ഗാര്‍ഹികപീഡനം-202
വയനാട്
ആകെ കേസുകള്‍
സ്ത്രീപീഡനം-126
സ്ത്രീധനപീഡനം-20
ഭര്‍ത്തൃപീഡനം-4
ഗാര്‍ഹികപീഡനം-101
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-95
സ്ത്രീധനപീഡനം-19
ഭര്‍ത്തൃപീഡനം-3
ഗാര്‍ഹികപീഡനം-82
കണ്ണൂര്‍
ആകെ കേസുകള്‍
സ്ത്രീപീഡനം-294
സ്ത്രീധനപീഡനം-16
ഭര്‍ത്തൃപീഡനം-31
ഗാര്‍ഹികപീഡനം-195
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-209
സ്ത്രീധനപീഡനം-13
ഭര്‍ത്തൃപീഡനം-26
ഗാര്‍ഹികപീഡനം-162
കാസര്‍കോട്
ആകെ കേസുകള്‍
സ്ത്രീപീഡനം- 163
സ്ത്രീധനപീഡനം-12
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-110
തീര്‍പ്പാക്കിയ കേസുകള്‍
സ്ത്രീപീഡനം-129
സ്ത്രീധനപീഡനം-11
ഭര്‍ത്തൃപീഡനം-13
ഗാര്‍ഹികപീഡനം-98