സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; തീരുമാനം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

 ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം വന്നത്. തീരുമാനം വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അവരുടെ സുരക്ഷയാണ് പ്രധാനമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയുമാണ് പരമപ്രധാനമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ സാഹചര്യത്തില്‍ കുട്ടികള്‍ പരീക്ഷക്കെത്താന്‍ നിര്‍ബന്ധിതരാകാന്‍ പാടില്ലെന്നും മോദി പറയുന്നു.

കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയുമായിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര സ‌ര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്‍കുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യവും പരിഗണിക്കപ്പെട്ടിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today