നീണ്ട അടച്ചിടലിൽ സൈക്കിൾ വ്യാപാരം പ്രതിസന്ധിയിലായി, വഴിമുട്ടി വ്യാപാരികളും 50000ത്തോളം തൊഴിലാളികളും

 വടകര: ലോക്ക്ഡൗണിനെ തുടര്‍ന്നു നിശ്ചലമായ സൈക്കിള്‍ വ്യാപാരം തകര്‍ച്ചയിലെന്ന്. ചെറുതും വലുതുമായ പതിനായിരത്തിലേറെ വ്യാപാരികള്‍ ഇടപെടുന്ന ഈ രംഗം പ്രതിസന്ധിയിലാണെന്ന് കേരളാ സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

വ്യായാമത്തിനും പത്രം-പാല്‍ വിതരണത്തിനും നിത്യേന ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിള്‍. ഒട്ടേറെ സാധാരണക്കാരും സൈക്കിള്‍ ഉപയോഗിക്കുന്നു. കുട്ടികളും ഇവയുടെ



കേരളാ സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍

പതിവുകാരാണ്.

നിത്യേന സൈക്കിള്‍ ഉപയോഗിക്കുന്ന പത്രം, പാല്‍ വിതരണക്കാര്‍ക്ക് സൈക്കിള്‍ സര്‍വീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. 50000 തൊഴിലാളികള്‍ ഈ രംഗത്തുണ്ട്. ഇവരുടെയും കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്. അടച്ചിട്ട ദിവസങ്ങളിലെ വാടക, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവ കൊടുക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ. ഇതൊക്കെ സംഘടയുടെ ഓണ്‍ലൈന്‍ യോഗം ചര്‍ച്ച ചെയ്തു.

അബ്ദുല്‍ റഷീദ് പൂത്തോളി, ഇസ്മയില്‍ എന്‍. വി, മജീദ് ജൂപ്പിറ്റര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റായി ഡി മുരളീധരന്‍ ( മുരളി സൈക്കിള്‍ മാര്‍ട്ട് കരുനാഗപ്പള്ളി), ജനറല്‍ സെക്രട്ടറിയായി ബാബു പറയത്തുകാട്ടില്‍ ( രാജാ സൈക്കിള്‍ എംപോറിയം തിരുവല്ല), ട്രഷററായി എം. ജി സോമന്‍ (മനോജ് സൈക്കിള്‍ എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു


Previous Post Next Post
Kasaragod Today
Kasaragod Today