സീതാംഗോളി: കട്ടത്തടുക്ക മുഗു റോഡിലെ അബ്ദുല്‍ ഹമീദ് -മിസ്‌രിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ഷഹല എന്ന 6 വയസ്സുകാരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുകൊണ്ടിരുന്ന ഷഹലക്ക് ആറ് മാസം മുമ്പാണ് യാദൃശ്ചികമായി കാഴ്ച നഷ്ടപ്പെടുന്നത്. പരിശോധനയില്‍ കണ്ണിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. അതിനിടെ ദുബായില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്ന പിതാവ് അബ്ദുല്‍ ഹമീദിനും പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ടു. പ്രവാസികളടക്കമുള്ളവരുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാവാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അതിനിടെ മകള്‍ക്ക് കൂടി അസുഖം ബാധിച്ചത് കുടുംബത്തിന് ഇരട്ടി ആഘാതമായി. പലരില്‍ നിന്നും സഹായം വാങ്ങി മകളുടെ ചികിത്സ തുടരുകയും കാഴ്ചശക്തി തിരികെ കിട്ടണമെന്ന പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് ഷഹലയെ മരണം തട്ടിയെടുത്തത്. മൃതദേഹം ചള്ളങ്കയം വലിയ ജമാഅത്ത് അങ്കണത്തില്‍ ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് അംറാസ്, ഖദീജത്ത് നാസിയ.
ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരണപ്പെട്ടു
mynews
0