നടന്നു പോകുകയായിരുന്നു യുവാവിനെ കാറിലെത്തിയ സംഘം ആക്രമിച്ചു

 ബദിയഡുക്ക: നടന്നുപോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം അക്രമിച്ചു. പരിക്കേറ്റ ഉക്കിനടുക്ക, ഗോളിയടിയിലെ സോമയ്യ(34)യെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ ഗോളിയടിയിലാണ്‌ സംഭവം. ജോലി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ നടന്നു പോകുന്നതിനിടയില്‍ അക്രമിക്കുകയായിരുന്നുവെന്നും സംഘത്തിലെ ഒരാളെ കണ്ടാല്‍ അറിയാമെന്നും സോമയ്യ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today