രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന എം ബി ബി എസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍സത്താറിന്റെ മകന്‍ ഷഹല്‍ റഹ്‌മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മംഗളൂരു നിട്ടെ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു. മയ്യത്ത് എരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ഷമീമയാണ് മാതാവ്. സഹോദരങ്ങള്‍: സാബിത് റഹ്‌മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ഹന (വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം).


Previous Post Next Post
Kasaragod Today
Kasaragod Today