കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ അവതരിപ്പിക്കാനുദ്ദേശിച്ച ലക്ഷദ്വീപ് ഐക്യദാര്‍ഢ്യപ്രമേയം ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി തുടര്‍ന്ന് ചര്‍ച്ചയ്ക്ക് എടുക്കാതെ റദ്ദ് ചെയ്ത തായി ആരോപണം,
ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്റെ പ്രമേയത്തിന് അവതരണാനുമതി നല്‍കരുതെന്നും അജണ്ടയില്‍ നിന്നും നീക്കണമെന്നും ജില്ലാ പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ എം. ശൈലജ ഭട്ട്, നാരായണ നായിക് എന്നിവര്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജണ്ടയില്‍ ചേര്‍ക്കപ്പെട്ട ഈ പ്രമേയം ഒഴിവാക്കുകയായിരുന്നു വെന്നാണ് ആക്ഷേപം
ലക്ഷദ്വീപ് അഡ്മിനിസ്ട്രറേറ്ററുടെ ടെ നടപടി ക്കെതിരെ സംസ്ഥാന സർക്കാരും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും നിരവധി പഞ്ചായത്തുകളും നേരത്തെ പ്രമേയം അവതരിപ്പിച്ചിരുന്നു .
കാസർകോട് ജില്ലാ പഞ്ചായത്തിൽ ബിജെപി സമ്മർദ്ദത്തിന് വഴിപ്പെട്ട ഇടതു വലതു മുന്നണികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്, കേന്ദ്ര ഭരണമുള്ള കവരത്തിയിൽ പോലും പ്രമേയം പാസ്സാക്കിയപ്പോൾ കാസർകോട് അതിന് കഴിയാതെ വന്നത് ജില്ലാ പഞ്ചായത്തിന് നാണക്കേടായി,
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങുകയായിരുന്നു