മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി

 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ ലഭ്യമാക്കും. സ്‌കൂള്‍ അധ്യാപകര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വേഗത്തില്‍ വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗം വൈകിപ്പിക്കാന്‍ സാധിക്കും. നിലവില്‍ രോഗവ്യാപനം പരമാവധി പിന്‍വാങ്ങിയിട്ടുണ്ട്. ഇനി മൂന്നാം തരംഗത്തെക്കുറിച്ചുള്ള കരുതലാണ് വേണ്ടത്.

വീണ്ടും ലോക്ക്ഡൗണ്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത വേണം. ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

പെട്ടന്ന് തന്നെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ ബുദ്ധിമുട്ടാണ്. വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്നതാണ് ജനിതക മാറ്റം വന്ന വൈറസ്. ജാഗ്രത കൈവിട്ടാല്‍ വ്യാപനം ശക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today