മേൽപറമ്പ് ലുലു സ്‌കൂളിന് സമീപം നാല് എലെക്ട്രിക്ക് പോസ്റ്റുകൾ തകർന്നു വീണു, ഒഴിവായത് വൻ ദുരന്തം

 മേല്‍പ്പറമ്പ്:മേല്‍പ്പറമ്പ് ലൂലു സ്‌കൂളിന് സമീപം മരവയല്‍ റോഡില്‍ നാലോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് വന്‍ ദുരന്തം ഒഴിവായി. വൈദ്യുതി പോസ്റ്റില്‍ എച്ച് ടി ക്യാബിള്‍ സ്ഥാപിക്കുന്നതിനായി ജെസിബിഉപയോഗിച്ച് പ്രവര്‍ത്തനം നടക്കുമ്പോഴായിരുന്നു അശ്രദ്ധയില്‍ വൈദ്യുതി ലൈന്‍ കമ്പികള്‍ ജെസിബിയില്‍ കുടുങ്ങി നാലോളം ഇലട്രിക്ക് പോസ്റ്റുകള്‍ മറിഞ്ഞ് വീണത്. പരിസരവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.

പുതിയ ഇലട്രിക്ക് പോസ്റ്റ് സ്ഥാപിക്കാനായി കീഴൂര്‍ സ്വദേശിയായ അബ്ദുല്ല കുഞ്ഞി ഹാജി സ്ഥലം നല്‍കി.ഇടഞ്ഞു വീണ വൈദ്യുതി പോസ്റ്റ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിസരവാസികള്‍ ചൂണ്ടികാട്ടിയതായി പൊതുപ്രവര്‍ത്തകന്‍

കെ.എസ് സാലി കീഴൂര്‍ അറിയിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today