ദമ്മാം:കോവിഡ് ബാധിച്ച് ചികിത്സ യിലായിരുന്ന ചെമ്മനാട് ലേസ്യത്തെ എ ബി മുഹമ്മദ് (56)മരണപ്പെട്ടു,സൗദിയിലും നാട്ടിലും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു,
സൗദി യുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃനിരയില്‍ സജീവമായി രംഗത്തുണ്ടായിരുന്ന എ ബി മുഹമ്മദ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കിടയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തെയും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെയും പരിചയപ്പെടുത്തുന്നതില്‍ അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് കൊവിഡ് പിടിപെട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് രോഗം കലശലാവുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു,
കാസര്‍കോട് ജില്ലയിലെ ചെമ്മനാട് പരവനടുക്കം സ്വദേശിയായ എ ബി മുഹമ്മദ് മുമ്ബ് എസ്ഡിപിഐ ചെമ്മനാട് ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് നാട്ടിലും സാഹിക, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. നേരത്തെ പരവനടുക്കം നെച്ചിപ്പടുപ്പിലായിരുന്നു താമസിച്ചിരുന്നതെങ്കിലും ചെമ്മനാട് ലേസ്യത്തേയ്ക്ക് താമസം മാറിയിട്ട് കുറച്ചുകാലമേ ആയുള്ളൂ.
ദമ്മാമില്‍ കാസര്‍കോട് അസോസിയേഷനിലും സജീവമായിരുന്ന എ ബി മുഹമ്മദ് പ്രവര്‍ത്തകര്‍ക്കിടയില്‍ എ ബി എന്ന ചുരുക്കപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഓട്ടോവേള്‍ഡ് എന്ന കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: നസീബ മുഹമ്മദ്. മക്കള്‍: ഹിബ, നിത, ആസ്യ. മയ്യിത്ത് ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, കാസര്‍കോട് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.
കുറച്ചു ദിവസമായി സൗദിയിൽ ചികിത്സ യിലായിരുന്നു ഇന്ന് രാവിലെ യാണ് മരണം സംഭവിച്ചത്,