ഭരണകൂട ഭീകരത ആർ.എസ്സ.എസ്.അധിനിവേശത്തിൻ്റെ ഭാഗം - നൗഷാദ് മംഗലശ്ശേരി




 ഭരണക്കൂട ഭീകരത ആർ.എസ്സ.എസ്.അധിനിവേശത്തിൻ്റെ ഭാഗം - നൗഷാദ് മംഗലശ്ശേരി


വെള്ളക്കാരൻ്റെ അധിനിവേശത്തെ ചെറുത്ത് തോൽപ്പിച്ച ഒരു ജനതയുടെ പിൻമുറക്കാരുടെ മേൽ നടത്തുന്ന ഭരണക്കൂട ഭീകരതRSS അധിവേശമാണ്. പിറന്ന് വീണ നാടിനു വേണ്ടി സർവ്വതും സമർപ്പിച്ച പൂർവ്വികരുടെ പോരാട്ട വീര്യം അല്പംപ്പോലും ചോർന്ന് പോകാത്ത, മരണത്തെ ഭയമില്ലാത്ത ഒരു സമൂഹത്തോട് മാപ്പിരന്നും, ഷൂ നക്കിയും, ഉച്ചിഷ്ടം ഭക്ഷിച്ചും ബ്രിട്ടീഷ് അധിനിവേശത്തോട് ഓരം ചേർന്ന് നിന്ന കങ്കാണിമാരോട് പറയാനുള്ളത് "വിനാഷകാലെ വിപരീത ബുദ്ധി"


ഒരു സമൂഹത്തിൻ്റ വിശ്വാസ-ജിവിത ആചാരങ്ങൾക്കുമേൽ, നിലവിലെ സാമ്പ്രദായിക വ്യവസ്ഥകൾക്കനുസരിച്ച് നില ക്കൊള്ളുന്ന ഒരു ഭൂപ്രദേശത്തിൻമേൽ തങ്ങളുടെ വിശ്വാസ ആചാരങ്ങളും, ആധിപത്യവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്തും അധിനിവേശം തന്നെയാണ്. ഫലസ്തീൻ ഇസ്രായിൽ കടന്ന് കയറ്റവും, ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയും, പൗരത്വ പ്രക്രിയയിലൂടെ ഒരു സമുദായത്തെ അന്യവൽക്കരിക്കുന്നതും ഇതിൻ്റെ ഭാഗമാണ്.


ബ്രാമണിക്കൽ തത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ മനുസ്മൃതിയുടെ സംസ്ഥാപനത്തിലൂടെ സവർണാധിപത്യ രാഷ്ട്രം ലക്ഷ്യം വെയ്ക്കുന്ന RSS ന് മുന്നിൽ മുസ്ലിങ്ങൾ മാത്രമല്ല ഇരയാക്കപ്പെടുന്നതെന്ന് ഒരോ ഇന്ത്യക്കാരനും തിരിച്ചറിയുക. മഹത്തായ ഭരണഘടനയെയും, ഫഡറൽ സംവിധാനത്തെയും തകർത്തെറിയുന്നRടടൻ്റെ കരാളഹസ്തങ്ങൾ കമ്യുണിസ്റ്റ് ക്കാരനെയും, ക്രെസ്തവനെയും, ദളിതനെയും, അദിവാസിയെയും തേടിവരുക തന്നെ ചെയ്യും. തങ്ങളുടെ ഈ രഥയാത്രക്ക് അന്നും, ഇന്നും, എന്നും തടസ്സമായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളാണെന്ന തിരിച്ചറിവാണ്. തങ്ങളുടെ പല അജണ്ടകളും മറച്ച് വെച്ച് മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യുന്നത്.


കൽ ചീളുകളുമായി ഫലസ്തീൻ തെരുവുകളിൽ ലോകത്തിലെ വൻ സൈനിക ശക്തിയോട് പോരാട്ടം നടത്തുന്ന പിഞ്ച് ബാല്യങ്ങളുടെ നിശ്ചയദാർഡ്യവും, ലക്ഷദ്വീപിലെ നിഷ്കളങ്കരായ ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള മുറവിളിയും, ഇന്ത്യൻ കാമ്പസുകളിൽ നിന്നും തെരുവുകളിൽ നിന്നും ഉയർന്ന ജനകീയ പ്രതിരോധത്തിൻ്റെ കനൽ അണഞ്ഞിട്ടില്ല അണയുകയുമില്ല ദുഷ്ടശക്തികൾ എരിഞ്ഞവരും വരെ!


ഭരണഘടനയുടെ നിൽനിൽപ്പിനായി, ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിനായി അധിനിവേശമില്ലാത്ത നമ്മുടെ പൂർവ്വികർ സ്വപ്നം കണ്ട് ഇന്ത്യയെ നിലനിർത്താൻ എല്ലാ മഹാമാരികളെയും വകഞ്ഞ് മാറ്റി നമുക്ക് ഇറങ്ങാം പോർക്കളത്തിലേക്ക് ....

أحدث أقدم
Kasaragod Today
Kasaragod Today