ഓഫൻസ് ക്ലബ്ബ് കീഴൂർ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

 ഒഫൻസ് കീഴുരിന്റെയും, ഒരു കൂട്ടം നന്മ നിറഞ്ഞവരുടെയും സഹയസ്തം കൊണ്ട് നിർമ്മിച്ച ഒഫെൻസ്  കിഴുരിന്റെ  ഫുട്‌ബോൾ  താരം   നിരവധി  മത്സരങ്ങളിൽ  കളിക്കളത്തിൽ  കാണികളെ  ആവേശം കൊള്ളിച്ച  ഒഫെൻസ് കീഴൂരിന്റെ  തുറുപ്പ് ചീട്ട്  കേരളം കണ്ട  എക്കാലത്തെയും ഫുട് ബോൾ  ഇതിഹാസം  പാപ്പച്ചൻ .. ആ പേര്  തന്റെ പേരിനൊപ്പം   ചേർത്ത  പ്രിയ പെട്ട അമീറിന്റെ കുടുംബത്തിന്  വേണ്ടി ഒഫൻസിന്റെ കർമ്മ ധീരരായ പ്രവർത്തകർ  നന്മ യുള്ള മനസ്സുകളുടെ സഹായത്താൽ  നിർമാണം പൂർത്തിയാക്കിയ   വീടിന്റ  താക്കോൽ ക്ലബ്ബ് പ്രവർത്തകർ കൈമാറി, കളിക്കളത്തിൽ  ഒഫെൻസ് കീഴൂരിന്റെ  ജെയ്‌സിയണിഞ്ഞു  സ്വശരീരം മറന്ന്  ഗോൾ  വല ലക്ഷ്യമാക്കി കുതിക്കുന്ന  പാപ്പച്ചൻ അമീറിന്  ഒരിക്കൽ  കാലിടറി ... കാൽ മുട്ടിന്  പറ്റിയ പരിക്ക് .. കളികളത്തിൽ പാപ്പച്ചൻ എന്ന  പേരിനെയും  ഒഫെൻസ് കീഴൂർ എന്ന ക്ലബ്ബിനെയും  ദുഃഖത്തിലാഴ്ത്തി ... പല ചികിത്സ നടത്തിയെങ്കിലും  പാപ്പച്ചന്  കളിക്കളത്തിലേക്ക്  മടങ്ങാൻ  സാധിച്ചില്ല ... മാത്രമല്ല  ജോലി  എടുക്കുന്നതിലും  ബുദ്ധിമുട്ടുകൾ ഉണ്ടാക്കി ... അത്  ജീവിതത്തിന്റെയും  താളം  അവതാളത്തിലാക്കി ...

2019 ലു ഉണ്ടായ പേമാരിയിലും മഴയിലും അമീറിന്റെ കൊച്ചു വീട് ഭാഗിഗമായി ഇടിഞ്ഞു പൊളിഞ്ഞു വാസയോഗയമല്ലാതാവുകയും ആയതോടെ കൂടെ  കളിച്ച കൂട്ടുകാരന്റെ  വിഷമം സ്വന്തം വിഷമമാക്കി  കൂട്ടായ് ഒപ്പം നിന്നു ... കൂട്ടുകാരന് ഒരു വീട് എന്ന സ്വപനം യാഥാർഥ്യമാക്കാൻ  ഒരുമനസ്സോടെ  ഒന്നിച്ചു നിന്നു ...അന്നു മുതൽ അമീറിന് നല്ലൊരു വീട് എന്ന സ്വപ്നം ക്ലബ്ബ് പ്രവർത്തകരുടെ സ്വപ്നമായി 

ഞങ്ങളോടൊപ്പം  ഇ  സാദ്ധ്യമത്തിന്   നല്ലവരായ  നാട്ട്കാരും ഒരു മെയ്യോടെ  മുന്നിട്ടിറങ്ങി  സുന്ദരമായ  ഭദ്രത ഉള്ള വീടിൽ  അമീറും കുടുംബവും   ഞങ്ങളുടെ  സ്വപ്ന വീട്ടിൽ  ജൂൺ9ന് (ഇന്ന്) താമസം തുടങ്ങുകയാണ് 



 കഴിഞ്ഞ വര്ഷം ഒഫൻസിന്റെ സഹയസ്തം  തുണയായത് കിഴുരിലെ ടൗൺ മസ്ജിദ് ഉസ്താദിനും, കുടുംബത്തിന്നും വേണ്ടി ആയിരുന്നു ..അടച്ചുറുപ്പില്ലാത്ത  ഒറ്റ  മുറിയുള്ള  ഓല മേഞ്ഞ  ചെറുവീട്ടിലെ   ദയനീയ അവസ്ഥ  ഒഫൻസിന്റെ   പ്രവർത്തകർ  ഉസ്താദിന്റെ  വീട്ടിൽ വിരുന്ന്  പോയപ്പോഴാണ്  കണ്ട്‌  മനസ്സിലാക്കിയത്  അന്ന്  ഉസ്താദിന്റെ   വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ  ഒഫെൻസ് പ്രവർത്തകർക്ക്  സാധിച്ചിരുന്നു ...


ഒഫൻസ് കിഴുരിന്റ രണ്ടാമത്തേതും  ഏറ്റവും ചിലവേറിയ ഈ വീട് നിർമ്മിക്കാൻ സഹകരിച്ച മുഴുവൻ ക്ലബ് അംഗങ്ങളെയും ക്ലബ്ബിനെപ്പം സഹകരിച്ച നാട്ടിലെ നല്ലവരായ വ്യക്തിത്വങ്ങളെയും ഈ അവസരത്തിൽ ഒഫൻസ് കിഴുരിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു .


أحدث أقدم
Kasaragod Today
Kasaragod Today