കാസര്‍കോട്ടും പെട്രോള്‍ വില നൂറു കടന്നു

 കാസര്‍കോട്: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. കാസര്‍കോട്ട് പെട്രോള്‍ വില 100 രൂപ പിന്നിട്ടു. 35 പൈസയാണ് ഇന്ന് വര്‍ധിച്ചത്. 100.07 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഇന്നലെ 99.72 രൂപയായിരുന്നു. പ്രീമിയം പെട്രോളിന് 103.62 രൂപയാണ് പുതിയ വില. ഇതിനും ഇന്നലത്തേക്കാള്‍ 35 പൈസ വര്‍ധിച്ചു. ഇന്നലെ 94.79 രൂപയുണ്ടായിരുന്ന ഡീസലിന് 95.09 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുരൂപയോളമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ പെട്രോളിന് 95.75 രൂപയും പ്രീമിയം പെട്രോളിന് 99.30 രൂപയും ഡീസലിന് 91.09 രൂപയുമായിരുന്നു. ദിനേനയുള്ള ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വില പിന്നേയും കുതിച്ചുകയറുകയാണ്. ഏതാനും ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ പെട്രോളിന് 100 രൂപ പിന്നിട്ടിരുന്നെങ്കിലും കാസര്‍കോട്ട് ഇതാദ്യമായാണ് പെട്രോള്‍ വില സെഞ്ച്വറി കടക്കുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today