കൈക്കൂലി വാങ്ങിയ സംഭവം, മൊഗ്രാൽ പുത്തൂർ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർമാനായ ബിജെപി അംഗത്തിന്റെ രാജി ആവശ്യപെട്ട്, പ്രക്ഷോഭവുമായി സിപിഎമ്മും ലീഗും എസ്‌ഡിപിഐയും

 മൊഗ്രാൽ പുത്തൂർ 

പാവപ്പെട്ടവർക്ക് വീട് അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുകയിൽ നിന്നും കൈക്കൂലി വാങ്ങി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ  ബിജെപി അംഗമായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പ്രമീള മജൽ രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തോടും ജനങ്ങളോടും നീതിപുലർത്താൻ കഴിയാത്തവർക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ല.  പഞ്ചായത്തംഗം ഉടൻ രാജിവച്ച്‌ ഒഴിയണമെന്ന്‌  കൺവീനർ പോസ്റ്റ് മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

ഇന്ന്‌ യുവജന പ്രതിഷേധം

മൊഗ്രാൽ പുത്തൂർ

പ്രകൃതിക്ഷോഭ ഫണ്ട് അഴിമതി നടത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ആരോഗ്യ–- വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള മജൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിൽ യുവജന പ്രതിേഷേധം സംഘടിപ്പിക്കും. തിങ്കളാഴ.ച പകൽ 11ന്‌  ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്‌ ഉദ്‌ഘാടനംചെയ്യും.



വീട് അറ്റകുറ്റ പണിയുമായ് ബന്ധപെട്ട് BJP ജനപ്രതിനിധിയും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാറ്റാന്റിംഗ് കമ്മിറ്റി

 ചെയർപെർസൺ പ്രമീള മജൽ കൈക്കൂലി ആവശ്യപെടുകയും വാങ്ങിക്കുകയും ചെയ്ത പ്രവർത്തിയിൽ പഞ്ചായത്ത് ഭരണ സമിതിയുടെ മൗനം കുറ്റകരമാണെന്നും സംശയാസ്പദമാണെന്നും എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവിച്ചു,


മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ജൂൺ 7ന് പ്രതിഷേധവും ധർണയും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു,


കൈക്കൂലി വാങ്ങിയതുമായ് ബന്ധപെട്ട് BJP അംഗത്തിന്റെ ശബ്ദരേഖ പൊതു സമൂഹത്തിലും മാധ്യമങ്ങളിലും ഏറെ ചർച്ചയായിട്ടും അവിശ്വാസ പ്രമേയം പാസാക്കാൻ പോലും ഭരണ സമിതി തയ്യാറാവാത്തത് തമ്മിലുള്ള കൂട്ട് കച്ചവടമാണെന്ന പൊതുജന സംസാരം ശെരിവെക്കുന്നതാണെന്നും ഇത് പഞ്ചായത്ത് ഭരണ സമിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപെടുത്തുന്നതാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാണിച്ചു.


കഴിഞ്ഞ പത്ത് വർഷത്തോളമുള്ള എല്ലാ വികസന പ്രവർത്തനങ്ങളിലും അന്യോഷണം പ്രക്യാപിക്കണമെന്നും എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി ആവശ്യപെട്ടു.



*മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബി ജെ പി മെമ്പറുടെ അഴിമതിക്കെതിരെ ,മുസ്ലിം യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി


Previous Post Next Post
Kasaragod Today
Kasaragod Today