ഇലക്ട്രീഷ്യനായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

 ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട പൈക്കയിലെ ദാമോദര-ജലജ ദമ്പതികളുടെ മകന്‍ ജിനീഷ് (22)ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇന്ന് രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീടിന് പിറക് വശത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മണികണ്ഠന്‍, ജിതിന്‍, ആദര്‍ശ്.


Previous Post Next Post
Kasaragod Today
Kasaragod Today